ന്യൂദല്‍ഹി- ദല്‍ഹിയില്‍ താപനില വളരെ മോശം അവസ്ഥയിലേക്ക് എത്തിയതോടെ രാജ്യ തലസ്ഥാനം അതി ശൈത്യത്തിലേക്ക്. സഫ്ദര്‍ജംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 16.2 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില. ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശീതക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദല്‍ഹിയില്‍ കൊടും തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ 25, 26 തീയതികളില്‍ താപനില ഇനിയും കുറയുമെന്ന് ഐഎംഡി അറിയിച്ചു.