വാഷിങ്ടണ്‍- ഉത്തര കൊറിയയുടെ ആണവായുധ പദ്ധതി അവസാനിപ്പിച്ച്് കരാറില്‍ ഒപ്പിടാന്‍ കിം ജോങ് ഉന്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ വിധിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സിംഗപൂരില്‍ അടുത്ത മാസം 12ന് നടക്കാനിരിക്കുന്ന ട്രംപ്കിം ഉച്ചകോടിയില്‍ ലിബിയന്‍ മാതൃകയിലുള്ള കരാറായിരിക്കും ഉത്തര കൊറിയയുമായി ഉണ്ടാക്കുക എന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവന സംബന്ധിച്ച പ്രതികരിക്കവെയാണ് ട്രംപിന്റെ മറുപടി.
ബോള്‍ട്ടന്‍ സൂചിപ്പിച്ച ലിബിയന്‍ മോഡല്‍ കരാര്‍ 2003 ഡിസംബറില്‍ ഒപ്പിട്ടതാണ്. ഇതു പ്രകാരം ലിബിയയുടെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്നും യുറേനിയം യുഎസിനു കൈമാറുമെന്നും ഗദ്ദാഫി ഭരണകൂടം യുഎസിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ കരാറിനെ കുറിച്ചറിയാത്ത ട്രംപ് 2011ലെ ലിബിയയിലെ നാറ്റോ സേനയുടെ ആക്രമണവും ഗദ്ദാഫിയുടെ കൊലപാതകവും ലിബിയന്‍ മോഡലായി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
ഈ മോഡല്‍ സമ്പൂര്‍ണ നശീകരണത്തിന്റേതാണ്. ഗദ്ദാഫിയുടെ വിധി തന്നെ നോക്കൂ. നാം അവിടെ ചെന്നു അദ്ദേഹത്തെ അടിച്ചൊതുക്കി. ഇതേ മാതൃക തന്നെയായിരിക്കും ഉത്തര കൊറിയയുമായി കരാറില്ലെത്തിയില്ലെങ്കില്‍ പിന്തുടരുക. കാരാറിലെത്തിയാല്‍ കിം ജോങ് ഉന്നിന് വളരെ സന്തോഷിക്കാംട്രംപ് പറഞ്ഞു.
അതേസമയം ലോകം ഉറ്റുനോക്കുന്ന യുഎസ്ഉത്തര കൊറിയ ഉച്ചകോടിക്ക് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഭീഷണിപ്പെടുത്താന്‍ അനുയോജ്യമായ സാഹചര്യമല്ല ഇതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ യുഎസ്‌കൊറിയ ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ ഫെലോ ജോയല്‍ വിറ്റ് പറയുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ഉച്ചകോടി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ തീപ്പൊരി പ്രതികരണം വന്നിരിക്കുന്നത്.