യു.പിയില്‍ ഘര്‍ വാപസി, നൂറിലേറെ പേര്‍ ഹിന്ദുമതത്തിലേക്ക് മടങ്ങിയെന്ന് ബി.ജെ.പി എം.എല്‍.എ

ഖുര്‍ജ- ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ 20 കുടുംബങ്ങളിലെ നൂറിലധികം പേര്‍ ഹിന്ദുമതം സ്വീകരിച്ചതായി  ബിജെപി എംഎല്‍എ അവകാശപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഞായറാഴ്ച സംഘടിപ്പിച്ച ഘര്‍ വാപസി പരിപാടിലാണ് മതപരിവര്‍ത്തനം. വിവിധ മതക്കാരായ 20 കുടുംബങ്ങളില്‍ നിന്നുള്ള 100-125 ആളുകള്‍ സന്തോഷത്തോടെ സനാതന ധര്‍മ്മം  സ്വീകരിച്ചുവെന്ന് ഖുര്‍ജ എംഎല്‍എ മിനാക്ഷി സിംഗ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സാഹചര്യമോ ആശയക്കുഴപ്പമോ കാരണം സനാതന ധര്‍മ്മം ഉപേക്ഷിച്ചവരെ വീണ്ടും ഹിന്ദു സമൂഹത്തിലേക്ക് കൊണ്ടുവന്നിരിക്കയാണെന്ന് മീനാക്ഷി സിംഗ് പറഞ്ഞു.
ഇനി മുതല്‍ ശ്രീരാമനോടും ശ്രീകൃഷ്ണനോടും മറ്റ് സനാതന ദേവതകളോടും പ്രാര്‍ത്ഥിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. പരിപാടിയില്‍വെച്ചുതന്നെ മതം മാറുന്നതിനുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കി. ആചാരങ്ങള്‍ നടത്തുന്നതിന് മുമ്പ് എല്ലാ കുടുംബങ്ങളും സത്യവാങ്മൂലത്തില്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

 

Latest News