റിയാദ് - കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം സോപാധിക മാപ്പ് നല്‍കി. ഫഹദ് ബിന്‍ അബ്ദുല്ല അല്‍സൗദ് രാജകുമാരന്റെ ശുപാര്‍ശ മാനിച്ച് ശൈഖ് ത്വലാല്‍ ബിന്‍ ഫൈഹാന്‍ ബിന്‍ ഫഹൈദിന്റെ സദസ്സില്‍ വെച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയാണ് 2.8 കോടി റിയാല്‍ ദിയാധനം നല്‍കണമെന്ന വ്യവസ്ഥയോടെ പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം സന്നദ്ധമായത്.