വടകര - വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ കടയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു മാര്‍ക്കറ്റ് റോഡിലെ വിനായക ട്രേഡേഴ്സ് (കരിപ്പീടിക) ഉടമ രാജനാ(62)ണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന മകനും മറ്റും അന്വേഷിച്ചിറങ്ങിയതായിരുന്നു. കടയില്‍ എത്തിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കാണുന്നത് 'കഴുത്തിനും മുഖത്തും പരുക്കുണ്ട്. 3 പവന് സ്വര്‍ണ്ണ ചെയിനും മോതിരവും പണവും നഷ്ടപ്പെട്ടതായി പറയുന്നു. ഇദ്ദേഹത്തിന്റെ ബൈക്കും കാണുന്നില്ല. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട് ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും അല്്പസമയത്തിനകം സ്ഥലത്തെത്തും