ദുബായ്- യു.എ.ഇയില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ഒന്നരക്കോടി ദിര്‍ഹം (33 കോടി രൂപ) സമ്മാനം. എമിറേറ്റ്‌സ് നറുക്കെടുപ്പിലാണ് 31 കാരനായ അജയ് ഒഗുള ഈസി 6 ഗ്രാന്‍ഡ് െ്രെപസായി വന്‍തുക നേടിയത്. പലതിനും പണം ചെലവാക്കുന്നു എന്നാല്‍ എന്തുകൊണ്ട് ഇതുപോലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൂടായെന്ന് ബോസ് ചോദിച്ചതിനെ തുടര്‍ന്നാണ് ടിക്കറ്റെടുത്തതെന്ന് യുഎഇയില്‍ എത്തിയതു മുതല്‍ ജ്വല്ലറി സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അജയ് പറഞ്ഞു. ആളുകള്‍ വന്‍തകു സമ്മാനം നേടുന്ന കാര്യങ്ങള്‍ സംസാരിച്ചപ്പോഴാണ് എമിറേറ്റ്‌സ് ഡ്രോ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ആദ്യമായി ഈസി6 ഡ്രോയില്‍ പങ്കെടുക്കാന്‍ രമ്ട് ടിക്കറ്റുകളാണ് വാങ്ങിയത്. നാല് വര്‍ഷം മുമ്പാണ് വലിയ സ്വപ്‌നങ്ങളുമായി അജയ് യു.എ.ഇയിലെത്തിയത്.
നാട്ടില്‍ വാടക വീട്ടിലാണ് പ്രായമായ അമ്മയും രണ്ട് ഇളയ സഹോദരങ്ങളും താമസം. സുഹൃത്തിനോടൊപ്പം പുറത്തുപോയപ്പോഴാണ് സമ്മാനമടിച്ചത് അറിയിച്ചുകൊണ്ടുള്ള അഭിനന്ദന ഇ മെയില്‍ ലഭിച്ചത്. ചെറിയ തുകയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സമ്മാനമടിച്ച തുകയുടെ പൂജ്യങ്ങള്‍ നീണ്ടു പോയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് അജയ് ഒഗുള പറഞ്ഞു.
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരികയാണ് ഉടനെയുള്ള പരിപാടി. അതിനുശേഷം കുടുംബത്തിന് ഗ്രാമത്തില്‍ ഒരു വീട് പണിയണം. പിന്നീട് സ്വന്തമായി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിക്കാനും അജയ് ഒഗുള പറഞ്ഞു.
എമിറേറ്റ്‌സ് നറുക്കെടുപ്പ് കേവലം നമ്പറുകളും വിജയികളും മാത്രമല്ല; ഇത് ആളുകളുടെ ജീവിതം മാറ്റിമറിക്കുകയാണെന്ന് എമിറേറ്റ്‌സ് ഡ്രോ മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് ബെഹ്‌റൂസിയന്‍ അലവാദി പറഞ്ഞു: