ലിവര്‍പൂള്‍- ഫുട്‌ബോള്‍ മത്സരത്തിനിടെ കളികാണുന്നയാളുടെ ജനനേന്ദ്രിയത്തില്‍ പിടിക്കുകയും ലൈംഗിക ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്ത 40 കാരിക്ക് ജയില്‍ ശിക്ഷ ഒഴിവായി. ആറു മക്കളുടെ അമ്മയയായ ജെമ്മ വൈറ്റ്‌സൈഡെന്ന പ്രതിയെ പുരുഷന്മാരെ പോലെ വിചാരണ ശിക്ഷിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ഫെബ്രുവരി 26 ന് ലിവര്‍പൂളിലെ ഗുഡിസണ്‍ പാര്‍ക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ എവര്‍ട്ടണിന്റെ മത്സരത്തിനിടെയായിരുന്നു ലൈംഗിക അതിക്രമം.
പേരു പോലും അറിയില്ലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുമെന്നാണ് മദ്യലഹരിയിലായിരുന്ന സ്ത്രീ യുവാവിന്റെ ലൈംഗികാവയവത്തില്‍ പിടിച്ചുകൊണ്ട് പറഞ്ഞത്.
പത്ത് വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ വിധിക്കാവുന്ന കേസില്‍ കഴിഞ്ഞ മാസം സെഫ്ടണ്‍ മജിസ്‌ട്രേറ്റ് കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ അവള്‍ക്ക് ഒമ്പത് മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും പുനരധിവാസ പരിപാടിയില്‍ 15 ദിവസത്തെ ശിക്ഷയും 200 പൗണ്ട് പിഴയും 400 പൗണ്ട് നഷ്ടപരിഹാരവുമാണ് വിധിച്ചത്.