തിരുവനന്തപുരം-കെ.എസ്.ആര്.ടി.സി പഴയ ആനവണ്ടിയല്ല. കാലത്തിനൊത്ത് മാറിയിരിക്കുകയാണ് ഈ പൊതു മേഖല സ്ഥാപനം. 2023നെ വരവേല്‍ക്കാന്‍ കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. വാഗമണ്ണില്‍ ഡിസംബര്‍ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായി സുവര്‍ണ്ണാവസരമാണ് ഒരുക്കുന്നത്. വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്പ് ഫയറും ഉള്‍പ്പെടുന്ന ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്ക്കുന്ന ആഘോഷരാവാണ് ഒരുക്കുന്നത്.ആഡംബര കപ്പലായ നെഫറ്റിറ്റിയില് പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെ.എസ്.ആര്.ടി.സി അവസരം ഒരുക്കുന്നുണ്ട്. ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബര്‍ 31 രാത്രി 8.00 മുതല്‍ 1:00 മണി വരെയാണ് പുതു വത്സര വമ്പന്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്രയില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന വയനാട് യാത്ര, രണ്ടു ദിവസം നീണ്ടു നില്ക്കുന്ന മൂന്നാര്‍, വാഗമണ്‍, ഗവി, വണ്ടര്‍ലാ, കുമരകം എന്നിവിടങ്ങളിലേക്കുള്ള ഏകദിന പാക്കേജുകളും ലഭ്യമാണ്.