Sorry, you need to enable JavaScript to visit this website.

യുവഡോക്ടർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

അഞ്ചൽ - യുവ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ അരവിന്ദ് ഇ.എൻ.ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ ഏക മകൾ ഡോ. അർപ്പിത അരവിന്ദിനെ(30)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ മാതാപിതാക്കൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 എം.ബി.ബി.എസിന് ശേഷം കർണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പളളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഞ്ചൽ പോലീസ് പറഞ്ഞു.
 

Latest News