Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തില്‍ മരിച്ച അബൂബക്കറിന്റെ മൃതദേഹം ഇന്ന് ജിദ്ദയില്‍ ഖബറടക്കും

ജിദ്ദ- കഴിഞ്ഞ ദിവസം  ഉച്ചക്ക് ജിദ്ദ ഹയ്യ നയീമില്‍ വാഹനാപകടത്തില്‍ മരിച്ച പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി നെച്ചിത്തടത്തില്‍ അബൂബക്കറിന്റെ മൃതദേഹം ഇന്ന് വൈകിട്ട് (ചൊവ്വ) സംസ്‌കരിക്കും.
ദീര്‍ഘകാലമായി പൊടിമില്‍ നടത്തിവരികയായിരുന്നു അബൂബക്കര്‍. ഭാര്യ മൈമൂന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാര്‍ത്ഥികളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മഗ്‌രിബ് നമസ്‌കാരാനന്തരം ഹയ്യല്‍ ഫൈഹ മസ്ജിദ് റഹ്മാനിയ്യയില്‍ ഖബറടക്കുമെന്ന് ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിങ്ങിന്റെ ചുമതലയുള്ള സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.

 

Latest News