ദോഹ - ചരിത്രത്തില്‍ മൂന്നാമതും ലോകകപ്പ് നേടിയ അര്‍ജന്റീന ടീം ഫൈസല്‍ മത്സരം നടന്ന ലുസൈല്‍ സ്റ്റേഡിയത്തിനു സമീപത്തെ റോഡുകളിലൂടെ തുറസ്സായ ബസ്സില്‍ വിജയാഘോഷം നടത്തി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിജയിയായ ടീം തങ്ങളുടെ രാജ്യത്തിന് പുറത്ത് ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യത്ത് തുറസ്സായ ബസ്സില്‍ വിജയാഘോഷം നടത്തുന്നത്. ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പില്‍ മുത്തമിട്ട അര്‍ജന്റീന ടീം ലോകകപ്പും കൈയിലേന്തി സഞ്ചരിച്ച തുറസ്സായ ബസ്സിനു സമീപം അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകര്‍ തടിച്ചുകൂടി. കുതിപ്പടയാളികള്‍ അടക്കം ഖത്തര്‍ സുരക്ഷാ വകുപ്പുകളുടെ പരേഡും ബാന്റ്‌വാദ്യവും കരിമരുന്ന് പ്രയോഗങ്ങളും അര്‍ജന്റീന ടീമിന്റെ വിജയാഘോഷ പ്രയാണത്തിന് കൊഴുപ്പേകി.
حافلة بطل كأس العالم 2022 المنتخب الأرجنتيني يجول في مدينة لوسيل #قطر2022 | #كأس_العالم_قطر_2022 | #الأرجنتين_فرنسا | #شكرا_قطر #WorldCupQatar2022 | #Qatar2022 | #FIFAWorldCup pic.twitter.com/UVwomqWom8
— beIN SPORTS (@beINSPORTS) December 18, 2022