റിയാദ് - വിശുദ്ധ റമദാനിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ സമയം ആറു മണിക്കൂറായി തൊഴിൽ നിയമം നിർണയിക്കുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഗവൺമെന്റ് ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവൺമെന്റ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാൻ 23 ന് വ്യാഴാഴ്ച ഈദുൽഫിത്ർ അവധിക്ക് അടക്കുന്ന സർക്കാർ ഓഫീസുകൾ ശവ്വാൽ ആറിന് ബുധനാഴ്ച പ്രവർത്തനം പുനരാരംഭിക്കും.