കോഴിക്കോട് - മേപ്പാടി പോളിടെക്‌നിക്കിലെ എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ലഹരി ഉപയോഗിച്ചെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എം.ബി രാജേഷ് പറഞ്ഞത് കള്ളമാണ്. ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജ പ്രചാരണം നടത്തിയത്. മന്ത്രി രണ്ടു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യുമെന്നും നവാസ് പറഞ്ഞു. എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറി റസ്മില്‍ പൊലീസ് കേസില്‍ പ്രതിയാണെന്നും അറസ്റ്റിലാണെും ലഹരി ഉപയോഗിക്കുന്ന വീഡിയോ ദൃശ്യമുണ്ടെന്നും പറഞ്ഞത് കള്ളമാണ്. ഈ കേസില്‍ റസ്മില്‍ പ്രതി പോലുമല്ലെന്നിരിക്കെ ഈ പേര് മന്ത്രി വലിച്ചിഴച്ചത് മനഃപൂര്‍വ്വ മാണ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ റസ്മിലിന്റെ സാന്നിധ്യം പോലുമില്ല.
മേപ്പാടി പോളിയിലെ എസ്.എഫ്.ഐ നേതാവിനെ അക്രമിച്ച പ്രതികള്‍ രണ്ട് മാസം മുമ്പ് എം.എസ്.എഫ് നേതാക്കളെ അക്രമിച്ച കേസിലെ പ്രതികളാണ്. ഇവര്‍ മുന്‍ എസ്.എഫ്.ഐ ക്കാരാണെന്ന് പരാതിക്കാരിയായ അപര്‍ണ ഗൗരി തന്നെ പറയുന്നുണ്ട്.
നടപടി നേരിട്ട് പുറത്തായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു ആണ്. മറ്റൊരാള്‍ ഭാരവാഹിയും. രാഷ്ട്രീയ ദുരുദ്ദേശ്യേത്തോടെ വിദ്യാര്‍ഥികളെ പൊലീസ് അന്യായമായി ക്രൂശിക്കുകയാണ്. - നവാസ് പറഞ്ഞു.
റസ്മില്‍, സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജസാര്‍, ആസിഫ് കലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)