കുവൈത്ത് സിറ്റി- വിദേശികള്‍ക്ക് ആതുരസേവനത്തിന് പുതിയ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികള്‍ മരുന്നിന് ഇനി പണം നല്‍കേണ്ടിവരുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി അറിയിച്ചു. ആതുരസേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായിപ്പോകുന്നത് തടയുന്നതിനുമാണ് പുതിയ സംവിധാനം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലേയും ഫാര്‍മസികളില്‍നിന്ന് മരുന്ന ലഭിക്കാന്‍ അഞ്ച് ദിര്‍ഹവും ഔട്ട്‌പേഷ്യന്റ് ഫാര്‍മസിയില്‍ 10 ദിര്‍ഹവുമായിരിക്കും ഫീസും.