ദോഹ -ദോഹ - ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ അര്‍ജന്റീന രണ്ടു ഗോളിന് മുന്നില്‍. ഡി മരിയയും മെസ്സിയുമാണ് അര്‍ജന്റീനക്കു വേണ്ടി കളം വാഴുന്നതും ഗോളടിച്ചതും.
ലിയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെയാണ് മെസ്സി ഈ ലോകകപ്പിലെ തന്റെ ആറാം ഗോളടിച്ചത്. അതില്‍ നാലും പെനാല്‍ട്ടിയില്‍ നിന്നാണ്. പോളണ്ടിനെതിരെ മെസ്സി പെനാല്‍ട്ടി പാഴാക്കിയിരുന്നു. നെതര്‍ലാന്റ്സിനെതിരായ ഷൂട്ടൗട്ടിലും മെസ്സി ആദ്യ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പിലെ പന്ത്രണ്ടാം ഗോളോടെ പെലെയുടെ ഗോള്‍നേട്ടത്തിനൊപ്പമെത്തി മെസ്സി. ലോതര്‍ മത്തായൂസിനെ (ജര്‍മനി) മറികടന്ന് മെസ്സി ലോകകപ്പില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമായി. മെസ്സിയുടെ ഇരുപത്താറാമത്തെ ലോകകപ്പ് മത്സരമാണ് ഇത്. കഴിഞ്ഞ 11 ലോകകപ്പ് ഫൈനലില്‍ പത്തിലും
അര്‍ജന്റീനയാണ് തുടക്കം മുതല്‍ കളി നിയന്ത്രിച്ചത്. മെസ്സിയും ഡി മരിയയും അല്‍വരേസും ഫ്രഞ്ച് പ്രതിരോധ നിരക്കു മുന്നില്‍ വട്ടമിട്ടു നിന്നു. ഒന്നിലേറെ തവണ ഫ്രഞ്ച് ഗോള്‍മുഖം ആശങ്കയില്‍ വിരണ്ടു. ഏറ്റവും മികച്ച അവസരം കിട്ടിയത് ഡി മരിയക്കായിരുന്നു. പക്ഷെ അടി ഉയര്‍ന്നു പോയി. ഫ്രാന്‍സിന് താളം ക്ണ്ടെത്താനേ സാധിച്ചില്ല. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും അവര്‍ക്ക് അര്‍ജന്റീന ഗോളിലേക്ക് പായിക്കാനായിട്ടില്ല.
പത്തൊമ്പതാം മിനിറ്റില്‍ അര്‍ജന്റീന പെനാല്‍ട്ടി ബോക്സിനു പുറത്ത് ഫ്രാന്‍സിന് കിട്ടിയ ഫ്രികിക്ക് ഒലീവിയര്‍ ജിരൂ സാഹസികമായി ഹെഡ് ചെയ്തത് തലനാരിഴ ഉയര്‍ന്നു.
ഇരുപത്തിരണ്ടാം മിനിറ്റില്‍ അല്‍വരേസിന്റെ പാസുമായി ബോക്സിലേക്കു കുതിച്ച ഡി മരിയയെ ഉസ്മാന് ദെംബെലെ വീഴ്ത്തിയപ്പോള്‍ റഫറി പെനാല്‍ട്ടിക്ക് വിസിലൂതി.
അസുഖം ഭേദമായി അഡ്രിയന്‍ റാബിയൊ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തി. എയിംഗല്‍ ഡി മരിയയെ അര്‍ജന്റീന സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉള്‍പെടുത്തി.
ഫ്രഞ്ച് ടീമില്‍ രണ്ട് മാറ്റമുണ്ട്. റാബിയോക്കു പുറമെ സെന്റര്‍ ബാക്ക് ദയോട് ഉപമെകാനോയും പനി ഭേദമായി തിരിച്ചുവന്നു. യൂസുഫ് ഫോഫാനക്കും ഇബ്രാഹിമ കോനാടെക്കുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന റഫായേല്‍ വരാന്‍ ടീമിലുണ്ട്.
ലിയാന്ദ്രൊ പരേദേസിനു പകരമാണ് ഡി മരിയ അര്‍ജന്റീന പ്ലേയിംഗ് ഇലവനിലെത്തിയത്. ഇതോടെ ഡി മരിയയും ലിയണല്‍ മെസ്സിയും യൂലിയന്‍ അല്വരേസുമടങ്ങുന്ന ആക്രമണനിരയായിരിക്കും അര്‍ജന്റീനയെ നയിക്കുക.
2014 ല്‍ ഫൈനല്‍ തോറ്റ ടീമിലെ ഒരേയൊരു കളിക്കാരന് മെസ്സിയാണ്. അ്ന്ന് ഡി മരിയയും ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം കളിച്ചിരുന്നില്ല.