ലണ്ടന്‍ - ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ഗാരെത് സൗത്‌ഗെയ്റ്റ് തുടരും. ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റിരുന്നു. 2024 ലെ യൂറോ കപ്പ് വരെയെങ്കിലും സൗത്‌ഗെയ്റ്റ് ചുമതലയിലുണ്ടാവുമെന്നാണ് സൂചന. സൗത്‌ഗെയ്റ്റിനു കീഴില്‍ ഇംഗ്ലണ്ട് കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിലും കഴിഞ്ഞ യൂറോ കപ്പില്‍ ഫൈനലിലുമെത്തിയിരുന്നു.