അബൂദാബി- യു.എ.ഇയില്‍ വിസ നീട്ടുന്നതിനുള്ള നിയമത്തില്‍ വരുത്തിയ മാറ്റം ഒമാനിലേക്ക് പോകുന്നവരുടെ തിരക്ക് കൂടാന്‍ കാരണമായി. ലഭ്യമായതില്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായാണ് വിസിറ്റ് വിസ പുതുക്കുന്നവര്‍ ഒമാനിലേക്കുള്ള ബസ് യാത്രയെ ആശ്രയിക്കുന്നത്. ബസുകളില്‍ സീറ്റില്ലാത്ത അവസ്ഥയാണെന്ന് ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും പറയുന്നു. എല്ലാ ദിവസവും ബസ് ടിക്കറ്റുകള്‍ വിറ്റുതീരുന്നു. സാധാരണ ഒമാനിലേക്ക് പോകാറുള്ള ബിസിനസ്സ്, വിനോദ യാത്രക്കാര്‍ ഇപ്പോള്‍ ഒമാനി ടാക്‌സികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ബസുകളില്‍ സീറ്റ് കിട്ടാതായതോടെ യു.എ.ഇയില്‍നിന്ന് ഒമാനിലേക്കുള്ള ടാക്‌സികള്‍ ആശ്രയിക്കാതെ നിര്‍വാഹമില്ല.
800 ദിര്‍ഹം മുതലാണ് യു.എ.ഇയില്‍നിന്ന് ഒമാനിലേക്കുള്ള ടാക്‌സി നിരക്ക്. നാല് യാത്രക്കാര്‍ ചേര്‍ന്ന് 200 ദിര്‍ഹം വീതമെടുത്താണ് യാത്ര.
വിസിറ്റ് വിസയുള്ളവര്‍ക്ക് താമസം നീട്ടണമെങ്കില്‍ യു.എ.ഇയില്‍നിന്ന് പുറത്തുകടന്ന ശേഷം പുതിയ വിസിറ്റ് വിസയില്‍ വരണമെന്ന ചട്ടം ആദ്യം അബുദാബിയിലും ഷാര്‍ജയിലുമാണ് നടപ്പിലാക്കിയത്. ഇതേ തുടര്‍ന്നാണ് ഒമാനിലേക്ക് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്താനും അനുയോജ്യമാ ടൂര്‍ അവതരിപ്പിക്കാനും ട്രാവല്‍ ഏജന്റുമാരേയും ടൂര്‍ ഓപ്പറേറ്റര്‍മാരേയും പ്രേരിപ്പിച്ചത്. നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും ബസ് ടിക്കറ്റുകള്‍ ലഭ്യമല്ലെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)