റിയാദ്- പ്രാഥമിക സൂചനകളനുസരിച്ച് അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജിദ്ദയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി ഹംസ കോമി വെളിപ്പെടുത്തി. കഴിഞ്ഞ നവംബര്‍ 24 നേക്കാള്‍ കുറഞ്ഞ മഴയാവസ്ഥയായിരിക്കും ഇത്. മഴയോടനുബന്ധിച്ച് കാറ്റുമുണ്ടാകും. താപനിലയും കുറയും. ജിദ്ദയില്‍ സാധാരണ ശീത, ശരത്കാലങ്ങളിലാണ് മഴയുണ്ടാകുക. ഇക്കാലത്ത് ചെങ്കടലിലും കാറ്റുണ്ടാകും. ഇതാണ് മഴക്ക് കാരണമാകുന്നത്. ഇത് പിന്നീട് തീരപ്രദേശങ്ങളിലൂടെ കിഴക്ക് ഭാഗത്തേക്ക് മാറിപോകും. അദ്ദേഹം പറഞ്ഞു.