റിയാദ്-സൗദി അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സാന്നിധ്യത്തില്‍ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (പ്ലീസ് ഇന്ത്യ) സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. നിയമക്കുരുക്കില്‍ അകപ്പെട്ട് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കു പുറമെ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളും നിയമസഹായവും വിശദാംശങ്ങളും തേടിയെത്തി.
ഹുറൂബ്-30 ,യാത്രാ വിലക്ക് 55, പോലിസ് കേസ്-മത്‌ലൂബ് 35, ശമ്പളം കിട്ടാത്തവര്‍ 30, ഇഖാമ കിട്ടാത്തവര്‍-35, , ട്രാഫിക് പോലീസ് കേസ് 34, മരണവുമായി ബന്ധപ്പെട്ട കേസ് 17, ജയില്‍ കേസ് 15 എന്നിങ്ങനെ അപേക്ഷകള്‍ സ്വീകരിക്കുകയും പ്രശ്‌നങ്ങള്‍ വളണ്ടിയര്‍മാര്‍ മനസ്സിലാക്കുകയും ചെയ്തു.
പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയുടെ അധ്യക്ഷതയില്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ അബ്ദുല്ല മിസ്ഫര്‍ അല്‍ ദോസരി, അഹ്മദ് അല്‍സഹ്‌റാനി, ഹുദ അല്‍സനദ് ,സാലിഹ് അല്‍ഗാമ്ദി, ഷാഹിനാസ് അലി, മുഹമ്മദ് റസൂല്‍, അഡ്വഅബ്ദുറഹ്മാനുഇബ്‌നു ശംലാന്‍, ജലീല്‍, സൂരജ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
സുനീര്‍ മണ്ണാര്‍ക്കാട് , നൂര്‍ മുഹമ്മദ് , മുസമ്മില്‍ ഷെയ്ഖ് , അഷ്‌റഫ് മണ്ണാര്‍ക്കാട് ,മുസമ്മില്‍,സാദിക്ക് ബാഷ, ആഷിക് ഇഖ്ബാല്‍,അഫ്‌സല്‍ മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വക്കേറ്റ് അബ്ദുല്ല മിസ്ഫര്‍ അല്‍ ദോസരി മുഖ്യപ്രഭാഷണം നടത്തി. ഷമീം നരിക്കുനി സ്വാഗതവും അഷ്‌റഫ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
ഹുറൂബ് കേസുകള്‍, പോലീസ് കേസുകള്‍, യാത്രാ നിരോധന പ്രശ്‌നങ്ങള്‍, ജയില്‍ കേസുകള്‍, സേവനത്തിന്റെ തീര്‍പ്പുകല്‍പ്പിക്കല്‍, സ്‌പോണ്‍സര്‍മായും, കമ്പനികളുമായുമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിയമ നടപടികളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിശദീകരിക്കാന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സാധിച്ചു. ധാരാളം ആളുകള്‍ അവസരം പ്രയോജനപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കയാണെന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി പറഞ്ഞു. മന്ത്രാലയങ്ങള്‍, നിയമകാര്യാലയങ്ങള്‍, പ്രവശ്യാ ഗവര്‍ണറേറ്റ്, മനുഷ്യാവകാശസംഘടനകള്‍, ലേബര്‍കോര്‍ട്ട്, ക്രിമിനല്‍കോര്‍ട്ട്, ജനറല്‍കോര്‍ട്ട്, വിവിധ ജയിലുകള്‍ എന്നിവടങ്ങളില്‍ എംബസികളുടെ സഹായത്തോടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സമാനമായ പരിപാടികള്‍ ജിദ്ദ (സഫീര്‍ താഹ),മക്ക(ഷമീം നരിക്കുനി ), മദീന(സലീം റാഹ), ദമാം(റബീഷ് കോകല്ലൂര്‍ ), നജ്‌റാന്‍ (റഷീദ് നേച്ചിക്കാട്ടില്‍ ) എന്നിവരുടെ നേതൃത്വത്തില്‍ നടത്തുമെന്ന് പ്ലീസ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)