Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി എവിടെ?  കര്‍ണാടക എന്തു പഠിപ്പിച്ചു 

ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഹൈ വോള്‍ട്ടേജ് പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തു വന്നിട്ടില്ല. 

ഫലം പുറത്തു വന്നതിനു ശേഷമുള്ള ആദ്യ നീക്കം ഗംഭീരമാക്കിയ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ പോലെ ഇനി ഗവര്‍ണറുടെ തീരുമാനവും കാത്തിരിക്കുകയാണ്. ഗവര്‍ണര്‍ നിലപാടു വ്യക്തമാക്കുന്നതോടെ രാഹുല്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം. കൃത്യമായ ഇടപെടലിലൂടെ ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി ആദ്യ നീക്കം മികച്ചതാക്കിയത്.

ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ഈ തെരഞ്ഞെടുപ്പില്‍ രാഹുലിനും പാഠങ്ങളുണ്ട്. വലിയ പ്രചാരണം നടത്തിയെങ്കിലും വോട്ടര്‍മാരെ വലിയ തോതില്‍ സ്വാധീനിക്കാന്‍ രാഹുലിനു കഴിഞ്ഞില്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. 

ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറ്റുമുട്ടി പത്തിമടക്കിയ രാഹുലിന് 2019-ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. 

തെരഞ്ഞെടുപ്പു പ്രചാരണം ചൂടേറിയ സമയത്ത് ജെഡിഎസ് ബിജെപിയുടെ ബി ടീമാണെന്ന് രാഹുല്‍ ആക്ഷേപിച്ചതും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. ജെഡിഎസിലെ എസ് എന്ന അക്ഷരം സെക്യുലര്‍ എന്നല്ല  സംഘ് എന്നാണ് സൂചിപ്പിക്കുന്നതെന്നു പോലും രാഹുല്‍ പറയുകയുണ്ടായി. 

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഈ ജെഡിഎസിന് കോണ്‍ഗ്രസിന് പിന്തുണ നല്‍കേണ്ടി വന്നു. എന്നാല്‍ കര്‍ണാടകയില്‍ ജെഡിഎസ് -കോണ്‍ഗ്രസ് കൂട്ടുകെട്ട് പുതിയ സംഭവമല്ലെന്നതും ഒരു വസ്തുതയാണ്. ബംഗളൂരു കോര്‍പറേഷന്‍ ഭരണം ഇരു പാര്‍ട്ടികളും സഖ്യമായാണ് നടത്തുന്നത്്. ഇവിടേയും ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ഏതായാലും രാഹുലിന്റെ പ്രതികരണം അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

Latest News