Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍

ദോഹ- ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ആവേശപൂര്‍വം ലോകം കാത്തരിക്കുമ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകര്‍ക്ക് നന്ദിയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍.
നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രൊയേഷ്യയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ട് പരാജയപ്പെട്ട് പുറത്തുപോയെങ്കിലും ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ടീമിന് കുറവുണ്ടായിട്ടില്ല. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി.
ബ്രസീലിന്‍ന്‌റെ പരാജയത്തിന് പിന്നാലെ നെയ്മര്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുകയാണ്. കരിയറില്‍ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്നായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ നെയ്മര്‍ പ്രതികരിച്ചത്.

 

Latest News