ന്യൂയോര്‍ക്ക്- ഭീകരവാദം തടയാന്‍ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശമന്ത്രി ഡോ.എസ്.ജയശങ്കര്‍. ഒരാളുടെ വീട്ടുമുറ്റത്തെ പാമ്പുകള്‍ ഒടുവില്‍ വളര്‍ത്തുന്നവരെ തന്നെ കടിക്കുമെന്ന യു.എസ് നേതാവ് ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശം.
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് ലോകം പാകിസ്ഥാനെ കാണുന്നതെന്ന് യുഎന്‍ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. പാക്കിസ്ഥാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും നല്ലൊരു അയല്‍ക്കാരനാകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു,
ആഗോള തീവ്രവാദ വിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് ജയശങ്കര്‍ യുഎന്‍ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാകിസ്ഥാന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ സമീപകാല പ്രസ്താവനകളെക്കുറിച്ച് മറുപടി നല്‍കാനാണ് ജയശങ്കര്‍ ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിച്ചത്. നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളുണ്ടെങ്കില്‍ അവ നിങ്ങളുടെ അയല്‍ക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഒടുവില്‍ വീട്ടുമുറ്റത്ത് വളര്‍ത്തുന്നവരേയും കടിക്കുമെന്നാണ് ഹിലരി പറഞ്ഞിരുന്നതെന്ന് ജയശങ്കര്‍ അനുസ്മരിച്ചു.
2011 ഒക്ടോബറില്‍ ഹിലരി ക്ലിന്റണ്‍ നടത്തിയ പാക്ക് സന്ദര്‍ശനത്തില്‍ നിന്നുള്ളതാണ് പരാമര്‍ശം. അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാറിനൊപ്പം അവര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 ന് ലാഹോറിലെ മുംബൈ ആക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വസതിക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നന്ന രേഖ പാകിസ്ഥാന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തുടരുന്ന ഭീകരത ദക്ഷിണേഷ്യ എത്രകാലം കാണേണ്ടിവരുമെന്ന പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ ചോദിക്കേണ്ട മന്ത്രിയോടല്ല ചോദിക്കേണ്ടതെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. എത്രകാലമാണ് പാകിസ്ഥാന്‍ ഭീകരവാദം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് പാകിസ്ഥാനിലെ മന്ത്രിമാരാണ് മറുപടി നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.