ശ്രീനഗര്‍- ജമ്മു കശ്മീരിലെ രജൗരി പട്ടണത്തില്‍ സൈനിക ക്യാമ്പിന് പുറത്ത് രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
രജൗരി പട്ടണത്തിലെ വാര്‍ഡ് 15 ല്‍ നിന്നുള്ള കമല്‍ കുമാര്‍, സുരീന്ദര്‍ കുമാര്‍ എന്നീ യുവാക്കള്‍ കൊല്ലപ്പെടുകയും മറ്റൊരു യുവാവിന് രജൗരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ടിസിപി ആല്‍ഫ ഏരിയയില്‍ വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സൈനിക ആശുപത്രിക്ക് സമീപം രജൗരിയില്‍ അജ്ഞാതരായ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പോലീസും സുരക്ഷാ സേനയും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
നഗരത്തില്‍ ക്രമസമാധാനപാലനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.