ബെംഗളൂരു- പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റു വിദ്യാര്‍ഥിനികള്‍ പ്രധാനധ്യാപകനെ മര്‍ദിച്ചു. പ്രധാനധ്യാപകനെ മര്‍ദ്ദിച്ച് അവശനാക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു സഹപാഠികള്‍. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. കട്ടേരി ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്ററായി ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. സംഭവം കേട്ട പെണ്‍കുട്ടികള്‍ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റര്‍ ചുവരില്‍ ചാരിയിരിക്കുന്നതും വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.പ്രധാനാധ്യാപകന്‍ മുമ്പും സമാനമായ രീതിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലാസെടുക്കുമ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തുകയെന്നത് ഈ മാഷുടെ ഒരു വീക്കനസാണ്. അധ്യാപകനെതിരെ പോക്സോ ചുമത്തിയെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.