Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ  കാര്‍ നസീര്‍ ഖാന് സ്വന്തം 

ഹൈദരാബാദ്- ഇന്ത്യന്‍ വാഹന വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലകൂടിയ കാര്‍ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. വ്യവസായിയായ നസീര്‍ ഖാന്‍ ആണ് 12 കോടി വിലയുള്ള മക്ലാറന്‍ 765 എല്‍.ടി സ്‌പൈഡര്‍ മോഡല്‍ സ്വന്തമാക്കിയത്. ഹൈദരാബാദിലെ താജ് ഫലക്നുമ പാലസിന് മുന്നില്‍ വച്ച് നസീര്‍ ഖാന്‍ കാര്‍ ഏറ്റുവാങ്ങി. വെല്‍ക്കം ഹോം മക്ലാറന്‍ 765 സ്‌പൈഡര്‍ എന്ന തലക്കെട്ടോടെയാണ് ഖാന്‍ കാറിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടനിലെ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മക്ലാറന്റെ 765 എല്‍.ടി സ്‌പൈഡര്‍ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉപഭോക്താവ് നസീര്‍ ഖാനാണെന്നാണ് റിപ്പോര്‍ട്ട്. വിലയേറിയ കാറുകള്‍ ഇറക്കുമതി  ചെയ്യാന്‍ കഴിയുമെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വില കൂടിയ കാറാണ് സ്‌പൈഡര്‍.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി-8 പെട്രോള്‍ എന്‍ജിനുള്ള സ്‌പൈഡര്‍ മക്ലാറന്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ കണ്‍വെര്‍ട്ടിബിളുകളില്‍ ഒന്നാണ്. കൂപ്പെ പതിപ്പിനെ പോലെയുള്ള എയ്‌റോഡൈനാമിക് ഡിസൈന്‍. കാറിന്റെ റൂഫ് പതിനൊന്ന് സെക്കന്റില്‍ തുറക്കുമെന്നതും മറ്റൊരു സവിശേഷതയാണ്. ആഡംബരകാറുകള്‍ ശേഖരിക്കുന്നത് ഹോബിയാക്കിയ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വ്യത്യസ്ത ആഡംബര കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. റോള്‍സ് റോയ്സ്, ഫെരാരി 812 സൂപ്പര്‍ ഫാസ്റ്റ്, മെഴ്‌സിഡസ് ബെന്‍സ് ജി-350 ഡി, ഫോര്‍ഡ് മസ്താംഗ്, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി നിരവധി കാറുകള്‍ ഖാന് സ്വന്തമായുണ്ട്. 
 

Latest News