Sorry, you need to enable JavaScript to visit this website.

ആദിവാസി യുവാവിന് കളളക്കേസും ജയിലും; വനപാലകര്‍ റിമാന്റില്‍

ഇടുക്കി-ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് വനപാലകര്‍ കോടതിയില്‍ കീഴടങ്ങി. കണ്ണംപടി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മഹേഷ്, ഷിബിന്‍ ദാസ് എന്നിവരാണ്  കീഴടങ്ങിയത്. കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെ കാട്ടിറച്ചി വില്‍പ്പന നടത്തി എന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന് ഉപ്പുതറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 12 ഉം 13 ഉം പ്രതികളാണ്  മഹേഷും ഷിബിന്‍ ദാസും. ഇരുവരും ഇടുക്കി  അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസ് പരിഗണിച്ച ഇന്നലെ പ്രതികള്‍ കോടതിയിലെത്തി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സര്‍ക്കാരിനു വേണ്ടി പബ്ലിക്
പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായി.
സെപ്റ്റംബര്‍ 20 നാണ് സരുണ്‍ സജിയെ ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാട്ടിറച്ചിയുമായി  വനം വകുപ്പ്  പിടികൂടിയെന്ന് പറയുന്ന സമയം സരുണ്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിന് തെളിവായ ബസ് ടിക്കറ്റ് സരുണ്‍ സജിയില്‍ നിന്നും പിടിച്ചെടുക്കയും നശിപ്പിക്കുകയും ചെയ്തത്  മഹേഷും ഷിബിന്‍ ദാസും ആന്നെന്നാണ് കേസിലെ പോലീസ്  പരാമര്‍ശം. സരുണ്‍ സജി നല്‍കിയ പരാതിയില്‍ പട്ടിക വര്‍ഗ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഡി.എഫ്.ഒ. ഉള്‍പ്പെടെ 13 വനപാലകര്‍ക്കെതിരെ  കേസെടുത്തത്. എന്നാല്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികള്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചില്ല. കള്ളക്കേസാണെന്ന് വ്യക്തമായിട്ടും സരുണിന് എതിരെയുള്ള കേസ് പിന്‍വലിക്കാനും വനം വകുപ്പ്  തയ്യാറായിട്ടില്ല.

 

 

Latest News