മദീന - ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍ നിന്ന് തിരിഞ്ഞുപോകുന്ന ഖാലിദ് ബിന്‍ അംറ് റോഡ് നഗരവികസന, മോടിപിടിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഡിസംബര്‍ 18 ന് പുലര്‍ച്ചെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നത്. ഇക്കാലത്ത് ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.