ജയ്പൂര്‍-ജവഹര്‍ലാല്‍ നെഹ്‌റുജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഇന്നലെ രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിലാണ് കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വിവാദ പരാമര്‍ശം.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ ആരോപിച്ചു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച്, അവരില്‍ ഭയം സൃഷ്ടിക്കാന്‍ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.'- മന്ത്രി പറഞ്ഞു.