ടി.ഒ. സൂരജിന്റെ 10.43 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ കണ്ടുകെട്ടി

കൊച്ചി- അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 10.43 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. മുമ്പ് കണ്ടുകെട്ടിയ 8.81 കോടി രൂപയുടേതിനൊപ്പം കഴിഞ്ഞദിവസം 1.62 കോടി രൂപയുടേതുകൂടി കണ്ടുകെട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സ്പെഷ്യല്‍ സെല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇ.ഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേസെടുത്തത്. പാലാരിവട്ടം പാലം അഴിമതിക്കേസിലാണ് വിജിലന്‍സ് കേസ്.
കുടുംബാംഗങ്ങളുടെ പേരിലും സഹായികളായ ബിനാമികളുടെ പേരിലും ഒട്ടേറെ ഭൂമിയും വാഹനങ്ങളും വാങ്ങിക്കൂട്ടിയെന്ന് ഇ.ഡി. അന്വേഷണത്തില്‍ തെളിഞ്ഞു. അന്വേഷണം തുടരുകയാണെന്ന് ഇ.ഡി. അറിയിച്ചു.

Latest News