Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 23,038 ഖനന കേസുകള്‍; പിഴയിനത്തില്‍ 19,136 ലക്ഷം രൂപ

ന്യൂദല്‍ഹി-  2019 മുതല്‍ 20 22 വരെ കേരളത്തില്‍ നിന്ന് 23,038 അനധികൃത ഖനന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്ക്. പിഴയിനത്തില്‍ 19,136  ലക്ഷം രൂപ കണ്ടുകെട്ടി. കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഖനി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന് സംസ്ഥാന  ഗവണ്‍മെന്റുകള്‍ നല്‍കിയ വിവരങ്ങളാണ് വെളിപ്പെടുത്തിയത്.
അനധികൃത ഖനനം തടയുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റ്‌റുകളില്‍ നിക്ഷിപ്തമാണ്. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിന്റെ (എംഎംഡിആര്‍ ആക്ട്) 1957 ലെ സെക്ഷന്‍ 23 (സി) അനധികൃത ഖനനം തടയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന   ഗവണ്‍മെന്റുകളെ അധികാരപ്പെടുത്തുന്നു. കൂടാതെ അനധികൃത ഖനനം തടയുന്നതിനും, ധാതുക്കളുടെ ഗതാഗതവും സംഭരണവും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്ത് അത്തരം ചട്ടങ്ങള്‍ രൂപീകരിക്കാം. നിയമത്തിലെ സെക്ഷന്‍ 23 (സി) പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച്, കേരളമുള്‍പ്പെടെ 22 സംസ്ഥാന  ഗവണ്‍മെന്റുകള്‍ അനധികൃത ഖനനം തടയുന്നതിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News