Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാര്‍ 141.05 അടിയിലേക്ക്,  പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം

ആലുവ-ജലനിരപ്പ് 141.05 അടിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ  ആദ്യത്തെ മുന്നറിയിപ്പ്. അണക്കെട്ടിന്റെ  സംഭരണ ശേഷി 142 അടിയിലേക്ക് എത്തിയാല്‍ സ്പില്‍വേകള്‍ തമിഴ്‌നാട് തുറക്കും. നിലവില്‍ സെക്കന്‍ഡില്‍ 4000 ത്തോളം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് നീരൊഴുക്ക് കൂടാന്‍ കാരണം.തമിഴ്നാട് 511 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.റൂള്‍ കര്‍വ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തുക എന്നതാണ് തമിഴ്നാടിന്റെ ലക്ഷ്യം. അതേസമയം പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി കഴിഞ്ഞു. ഷട്ടറുകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടവും അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയാണ് വെള്ളത്തിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്നത്.

Latest News