Sorry, you need to enable JavaScript to visit this website.

മൊറോക്കൊ-ഫ്രാന്‍സ് സെമി: അന്തര്‍ധാരയായി അധിനിവേശ ചരിത്രം

പാരിസ് - ലോകകപ്പിലെ മൊറോക്കൊ-ഫ്രാന്‍സ് സെമി ഫൈനലിന് അന്തര്‍ധാരയായി ഫ്രഞ്ച് അധിനിവേശ ചരിത്രം. രക്തരൂഷിതമായ സ്വാതന്ത്ര്യപ്പോരാട്ടം നയിച്ച അള്‍ജീരിയയില്‍ നിന്ന് വ്യത്യസ്തമായി മൊറോക്കോയുടെ അധിനിവേശാനന്തര ചരിത്രം താരതമ്യേന സമാധാനപരമായിരുന്നു. എങ്കിലും 44 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം 1956 ല്‍ സ്വാതന്ത്ര്യം നേടിയ മൊറോക്കോക്ക് ഒരുപാട് പരിദേവനങ്ങള്‍ ബാക്കിയുണ്ട്. 10 ലക്ഷത്തിലേറെ മൊറോക്കൊ വംശജര്‍ ഫ്രാന്‍സില്‍ ജീവിക്കുന്നുണ്ടെന്നാണ് കരുതുന്നത്. പോര്‍ചുഗലിനെ മൊറോക്കൊ തോല്‍പിച്ചപ്പോള്‍ വെടിപൊട്ടിയത് പാരിസില്‍ കൂടിയായിരുന്നു. 
മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖിയും ക്യാപ്റ്റന്‍ റുമയ്ന്‍ സാഇസും ജനിച്ചത് ഫ്രാന്‍സിലാണ്. 2021 ല്‍ മൊറോക്കോക്കുള്ള വിസ പകുതിയായി ഫ്രാന്‍സ് കുറച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബ ന്ധങ്ങളില്‍ വലിയ വിള്ളലുണ്ടാക്കിയിരുന്നു. 
സ്‌പെയിനിനെതിരായ കളിയില്‍ മധ്യനിരയുടെ ജീവനാഡിയായിരുന്നു അസ്സദ്ദീന്‍ ഉനാഹി. സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിക്കെ ഈ കളിക്കാരനെ മുക്തകണ്ഠം പ്രശംസിച്ചു. ഒന്നര വര്‍ഷം മുമ്പ് വരെ ഫ്രഞ്ച് തേഡ് ഡിവിഷനില്‍ കളിക്കുകയായിരുന്നു അസ്സദ്ദീന്‍. ഇപ്പോള്‍ ഫ്രഞ്ച് ഫസ്റ്റ് ഡിവിഷനില്‍ ആന്‍ഗേഴ്‌സിന് കളിക്കുന്നു. 

Latest News