നെടുമ്പാശ്ശേരി- ഫ്രാന്‍സില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെ തിരിച്ചയച്ചു. ഫ്രാന്‍സ് സ്വദേശികളായ ക്രിസ്ത്യന്‍ അലിയാമി , മരിയ ഡി റോച്ച എന്നിവരെയാണ് എമിഗ്രേഷന്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചയച്ചത് . തൃശൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവരാണ് ഇവര്‍.
വിനോദ സഞ്ചാരത്തിന്റെ പേരില്‍ നല്‍കിയ വിസയില്‍ ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ചൂണ്ടി കാണിച്ചാണ് തിരിച്ചയിച്ചതെന്നാണ് വിവരം. ഫ്രാന്‍സില്‍ നിന്ന് ദോഹ വഴിയാണ് ഇവര്‍ തൃശൂരില്‍ നടക്കുന്ന കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയത്. പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയ ക്വു . ആര്‍ 516 എന്ന വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍. ഇന്റര്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ ഫോര്‍ ഫാര്‍മേഴ്‌സ് (അഗ്രികള്‍ച്ചറല്‍ ) എന്ന സംഘടനയുടെ പേരിലാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത് .