Sorry, you need to enable JavaScript to visit this website.

മാര്‍പാപ്പയ്ക്ക് ലഭിച്ച ലംബോര്‍ഗിനി  ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് 

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ആഡംബര കാര്‍ ലേലം ചെയ്തു. ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്‍കിയ സ്‌പെഷ്യല്‍ എഡിഷന്‍ ഹ്യുറാകാന്‍ സൂപ്പര്‍ കാര്‍ ആണ് മാര്‍പാപ്പ ലേലം ചെയ്യ്തത്. 5.76 കോടി ഡോളറിനാണ്  കാര്‍ ലേലത്തില്‍ പോയത്.  നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മറ്റുമായി ഈ തുക വിനയോഗിക്കും. ഫ്രാന്‍സിലെ മോണ്ടേ കാര്‍ലോയിലെ ഒരു സ്ഥാപനം വഴിയായിരുന്നു ലേലം. വെള്ളയും സ്വര്‍ണവും കലര്‍ന്ന നിറത്തില്‍ പോപ്പിനുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്താണിത്. ലളിത ജീവിതം നയിക്കുന്നതില്‍ മാതൃകയാണ് പോപ്പ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പോപ്പിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഹ്യുറാകാന്‍ സൂപ്പര്‍ കാര്‍ കമ്പനി ഫ്രാന്‍സിസ്  മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത്.  മാര്‍പാപ്പ ഇതിനു മുന്‍പും സമ്മാനമായി ലഭിച്ച വാഹനങ്ങള്‍ ലേലം ചെയ്തിട്ടുണ്ട്. 2014 ല്‍ സമ്മാനമായി ലഭിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും പോളണ്ട് സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച വോള്‍ക്‌സ്വാഗന്‍ ഗോള്‍ഫ് കാറും ഇതിന് മുമ്പ് ലേലം ചെയ്തിട്ടുണ്ട്. 

Latest News