ബംഗളൂരു- രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന മുന്നേറ്റം നടത്തി വിജയത്തോടടുക്കുമ്പോള്‍ പിന്നിലായ കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തുള്ള ജനതാ ദള്‍ സെക്യുലറും കൈകോര്‍ക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തു നിര്‍ത്താനാണ് പുതിയ രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഗുലാം നബി ആസാദ് എന്നിവര്‍ ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡയും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി അറിയുന്നു. മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെ കോണ്‍ഗ്രസ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വോട്ടെണ്ണല്‍ അവസാനഘട്ടത്തോടടുക്കുമ്പോള്‍ വലിയ മുന്നേറ്റം നടത്തി ഒരു വേള കേവലഭൂരിപക്ഷം മറികടന്ന ബിജെപി വീണ്ടും പിന്നിലായി 105 സീറ്റിലെത്തിയതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സാധ്യത തെളിഞ്ഞത്. 75 സീറ്റില്‍ മുന്നിട്ട്ു നില്‍ക്കുന്ന കോണ്‍ഗ്രസും 39 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്ന ജെഡിഎസും കൈകോര്‍ത്താല്‍ കേവല ഭൂരിപക്ഷം നേടാം. 114 സീറ്റില്‍ ഇരുകക്ഷികളും മുന്നിട്ടു നില്‍ക്കുന്നു. കെപികെജെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. അന്തിമ ഫലം വരാനിരിക്കുന്നതെയുള്ളൂ.