Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി; വിവാദ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി വാസവന്‍

തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ രാജ്യത്തെ അവസ്ഥ വിവരിക്കാന്‍ നടന്‍ സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉപയോഗിച്ച ഉപമ വിവാദമായി. മന്ത്രിയുടെ ഉപമ നടന്‍ ഇന്ദ്രന്‍സിനെതിരായ ശാരീരിക അധിക്ഷേപമായി മാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യത്തെ അവസ്ഥയെ ഉപമിക്കുകയായിരുന്നു മന്ത്രി. പണ്ട് അമിതാഭ് ബച്ചന്റെ ഉയരത്തോളം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തില്‍ എത്തിയിരിക്കുന്നു എന്ന പരാമര്‍ശമാണ് നടത്തിയത്.
എന്നാല്‍ വി. എന്‍ വാസവന്‍ നടത്തിയത് ബോഡി ഷെയിംമിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചുണ്ടിക്കാട്ടി. പരാമര്‍ശം മന്ത്രി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും സഭാരേഖയില്‍ ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് വി. എന്‍ വാസവന്‍ കത്ത് നല്‍കിയിട്ടുള്ള വിവരം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു.

 

Latest News