ഏറ്റവും പുതിയ അപ്‌ഡേറ്റിനായി പേജ് റിഫ്രഷ് ചെയ്യുക.
05:45 PM (IST)- ഒടുവിലത്തെ സീറ്റു നില: ബിജെപി-104, കോണ്‍ഗ്രസ്-78, ജെഡിഎസ്-37, കെപികെജെ-1, സ്വതന്ത്ര സ്ഥാനാര്‍ത്ഥി-1. ആകെയുള്ള 222 സീറ്റുകളില്‍ രണ്ടിടത്ത് മേയ് 28-ന് റീ പോളിങ് നടക്കും. ബിജെപി വലിയ ഒറ്റ കക്ഷിയായെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചിരിക്കുകയാണ്. ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യവും സര്‍ക്കാര്‍ രൂപീകരണാവശ്യവുമായി ഗവര്‍ണറെ കണ്ടു.
02:02 PM (IST)- വോട്ടെണ്ണല്‍ അവസാനഘട്ടത്തോടടുക്കുമ്പോള്‍ ബിജെപി 28 സീറ്റില്‍ ജയമുറപ്പിച്ചു. 78 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആകെ 106 സീറ്റ്. കോണ്‍ഗ്രസ് 74 സീറ്റില്‍ ലീഡ് ചെയ്യുന്നു. ജെഡിഎസ് 39 സീറ്റിലും കെപിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധ്യത തെളിയും. ഇരുപാര്‍ട്ടികളും 113 സീറ്റിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. അന്തിമ ഫലം വരാനിരിക്കുന്നതെയുള്ളൂ
01:30 PM (IST)- തെഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ട ഏറ്റവും ഒടുവിലത്തെ ലീഡ് നില- ബിജെപി-106, കോണ്‍ഗ്രസ്-74, ജെഡിഎസ്-39, സ്വതന്ത്രര്‍-1
01:00 PM (IST)- 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് അനുസരിച്ച് ബി.ജെ.പിക്ക് വൻ നഷ്ടം. ബി.ജെ.പിക്ക് 21 സീറ്റുകൾ കുറഞ്ഞു. കോൺഗ്രസിന് നഷ്ടമായത് ഏഴ് ലോക്‌സഭ സീറ്റുകൾ. അതേസമയം, ജെ.ഡി.എസിന് 26 സീറ്റുകളാണ് അധികം ലഭിച്ചത്. മറ്റുള്ളവർക്ക് രണ്ടും.
12:50 PM (IST)-വോട്ടുകളുടെ ശതമാനത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കി. കോണ്‍ഗ്രസിന് 38.1 ശതമാനം പേരും വോട്ട് ചെയ്തപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 36.7 ശതമാനം. ജെഡിഎസിന് 17.7 ശതമാവനവും.
12:41 PM (IST)- തെഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ട വിവരം അനുസരിച്ച് ഏറ്റവും പുതിയ ലീഡ് നില- ബിജെപി-108, കോണ്‍ഗ്രസ്-70, ജെഡിഎസ്-40, സ്വതന്ത്രര്‍-1
12:30 PM (IST)- ചാമുണ്ഡേശ്വരിയില്‍ സിദ്ധാരാമയ്യ തോറ്റു. ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡയ്ക്കു ജയം.
11:50 AM (IST)- സിദ്ധാരാമയ്യയുടെ അമിത ആത്മവിശ്വാസം വിനയായെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍.
11:30 AM (IST)- കര്‍ണാടകയില്‍ ജയിച്ചത് അമിത് ഷായുടേയും പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുടേയും വിദ്വേഷ രാഷ്ട്രീയ പ്രചാരണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്ര്ിയുമായ വീരപ്പ മൊയ്‌ലി.
11:10 AM (IST)- ഇതുവരെ എണ്ണിയ വോട്ടുകളുടെ ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ബിജെപിക്ക് 37.5 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37.4 ശതമാനം ലഭിച്ചു. ജെഡിഎസിന് ലഭിച്ചത് 18 ശതമാനം.
11:05 AM (IST)- കര്‍ണാടകയില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷവുമായി തെരുവില്‍.
11:00 AM (IST)- 121 സീറ്റുകളുമായി ബിജെപി ശക്തമായ നിലയിലേക്ക്്. കോണ്‍ഗ്രസിന് 59. ജെഡിഎസ് 40.
ബദാമിയില്‍ സിദ്ധാരാമയ്യ മുന്നിലെത്തി. ബിജെപിയുടെ ശ്രീരാമുലു പിറകിലായി.
10:50 AM (IST)- പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പം.
10:50 AM (IST)- വൊക്കലിഗ സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള 25 മണ്ഡലങ്ങളിലും ജെഡിഎസ് മുന്നില്‍.
10:49 AM (IST)- ലീഡ് നില: ബിജപി- 119, കോണ്‍ഗ്രസ്-57, ജെഡിഎസ്-44.
10:47 AM (IST)- കര്‍ണാടകയിലെ ബിജെപി മുന്നേറ്റം ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നു. സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു.
10:44 AM (IST)- ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങല്‍ തുടങ്ങി. മധുര പലഹാരം വിതരണത്തിന് തയാറാകുന്നു. ഒരു മണിക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍്ട്ടി ആസ്ഥാനത്ത് എത്തും. മറ്റു നേതാക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു.
10:32 AM (IST)- 113 സീറ്റില്‍ മുന്നിലെത്തിയ ബിജെപി കേവല ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് 62 ഇടത്ത് മുന്നില്‍. ജെഡിഎസ് 44 സീറ്റുമായി നില മെച്ചപ്പെടുത്തി. വോട്ടെണ്ണല്‍ തുടരുന്നു.
10:30 AM (IST)- ചാമുണ്ഡേശ്വരിയിലും ബദാമിയിലും സിദ്ധാരാമയ്യ വീണ്ടും പിന്നിലായി. ബദാമിയില്‍ ബിജെപിയുടെ ബി ശ്രീരാമുലു മുന്നില്‍
10.23 AM (IST)- ലീഡ് നില- കോണ്‍ഗ്രസ് 63, ബിജെപി 112, ജെഡിഎസ് 46, മറ്റുള്ളവർ 1.
9:55 AM (IST)- ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി രാമനഗരം മണ്ഡലത്തില്‍ മുന്നില്‍. ഛന്നപട്ടണയില്‍ പിന്നില്‍. വരുണയില്‍ സിദ്ധാരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധാരാമയ്യ മുന്നിട്ടു നില്‍ക്കുന്നു. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി ടി ദേവഗൗഡ മുന്നേറുന്നു.
9:46 AM (IST)- ചാമുണ്ഡേശ്വരിയില്‍ വളരെ പിന്നിലായ സിദ്ധാരാമയ്യയുടെ ബദാമിയിലെ ലീഡ് കുറയുന്നു. 1,855 വോട്ടുകള്‍ക്ക് മുന്നില്‍.
9:39 AM (IST)- ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ലിങ്കായത്ത് കാര്‍ഡ് ഫലം ചെയ്തില്ലെന്ന് തെരഞ്ഞെടുപ്പ് വിശകല വിദഗ്ധന്‍ യോഗേന്ദ്ര യാദവ്.
9:30 AM (IST)- ലീഡ് നില. കോണ്‍ഗ്രസ് 76, ബിജെപി 93, ജെഡിഎസ് 43. ജെഡിഎസ് പ്രതീക്ഷകള്‍ക്കപ്പുറം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു.
9:21 AM (IST)- കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡിഎസുമായി കൈകോര്‍ക്കാന്‍ സാധ്യത. എല്ലാ വഴികളും തുറന്നു കിടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഘഹ്‌ലോട്ട്
8:52 AM (IST)- ലീഡ് നില- കോണ്‍ഗ്രസ് 71, ബിജെപി 72, ജെഡിഎസ് 32.
8:50 AM (IST)- ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് ലീഡ് ചെയ്യുന്നു. സിദ്ധാരാമയ്യ ബിജെപിക്കു പിറകില്‍ മൂന്നാം സ്ഥാനത്ത്. ബദാമിയില്‍ സിദ്ധാരാമയ്യ മുന്നില്‍.
8:48 AM (IST)- മലയാളിയായ കോണ്‍ഗ്രസ് നേതാവ് യു ടി ഖാദര്‍ മംഗളുരുവില്‍ 7,000 വോട്ടുകള്‍ക്ക് മുന്നില്‍.
8:26 AM (IST) - പോസ്റ്റല്‍ ബാലറ്റില്‍ സിദ്ധാരാമയ്യ ചാമുണ്ഡേശ്വരിയിലും ബദാമിയിലും പിന്നില്‍
8:25 AM (IST) - 115 സീറ്റുകളിലെ ലീഡ് നില.കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ലീഡ്- കോണ്‍ഗ്രസ്-47, ബിജെപി-45, ജെഡിഎസ്-24. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് തുടരുന്നു. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ ഉടന്‍ എണ്ണിത്തുടങ്ങും. ഇതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും.
8:19 AM (IST) - കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ലീഡ്- കോണ്‍ഗ്രസ്-31, ബിജെപി-31, ജെഡിഎസ്-19
8:13 AM (IST) - ബദാമിയില്‍ സിദ്ധാരാമയ്യ മുന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥി ബി ശ്രീരമുലു പിന്നില്‍.
8:10 AM (IST) - ലീഡ് നില- കോണ്‍ഗ്രസ് 21, ബിജെപി 13, ജെഡിഎസ് 9.
8:03 AM (IST) - പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
7:55 AM (IST)- എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് സാധ്യത കല്‍പ്പിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് ചര്‍ച്ചകള്‍ സജീവമായതായി റിപ്പോര്‍ട്ടുകള്‍. ജെഡിഎസ് നേതാക്കള്‍ മൗനത്തില്‍. സിംഗപൂരിലേക്ക് പോയിരുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമി അര്‍ദ്ധരാത്രി തിരിച്ചെത്തിയിരുന്നു.
7:40 AM (IST)- ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍- മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തട്ടകമായ ചാമുണ്ഡേശ്വരി. സിദ്ധാരാമയ്യ മത്സരിക്കുന്ന ബദാമി. ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പയുടെ ശികാരിപുര.
7:25 AM (IST) - കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി. ബെംഗളുരുവില്‍ മാത്രം വിന്യസിച്ചത് 11,000 പോലീസ്, ഒരു കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്‌സ് 20 റിസര്‍വ് പോലീസ് കമ്പനികള്‍
7:13 AM (IST) - കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടിയന്തിര പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തു.
7:01 AM (IST)- ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പ് കുടുംബ സമേതം ശികാരിപൂരിലെ ഹുചുരായ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
7:00 AM (IST)- വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അതീവ സുരക്ഷ. സുപ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു.