ബെയ്‌റൂത്ത്- കിഴക്കന്‍ സിറിയയില്‍ നടത്തിയ റെയ്ഡില്‍ യു.എസ് സേന രണ്ട് ഐ.എസ് നേതാക്കളെ ധിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
സൈന്യം കിഴക്കന്‍ സിറിയയില്‍ പുലര്‍ച്ചെയാണ് ഹെലികോപ്റ്റര്‍ റെയ്ഡ് നടത്തിയതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കൃത്യമായ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കിഴക്കന്‍ സിറിയയിലെ ഗൂഢാലോചനയി ഏര്‍പ്പെട്ടിരുന്ന ഐ.എസ് സിറിയ പ്രവിശ്യാ ഉദ്യോഗസ്ഥനായ അനസാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ക്കിടെ നടന്ന പ്രധാന ഐഎസ് വിരുദ്ധ നടപടിയാണിതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ അറിയിച്ചു. ഓപ്പറേഷനില്‍ കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എസ്ഡിഎഫ്) തീവ്രവാദ വിരുദ്ധ വിഭാഗവും പങ്കെടുത്തതായി ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദു റഹ്മാന്‍ പറഞ്ഞു.