Sorry, you need to enable JavaScript to visit this website.

മൊറോക്കന്‍ ടീമിന്റെ വിജയമാഘോഷിച്ച് ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലും

ദോഹ- ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ച മൊറോക്കന്‍ ടീമിന്റെ വിജയമാഘോഷിച്ച് ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലും. മൊറോക്കന്‍ പതാകകൊണ്ട് അലങ്കരിച്ചാണ് ഷെറാട്ടണ്‍ ഹോട്ടല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്. മൊറോക്കന്‍ ടീമിന്റെ വിജയം അറബ് ലോകം മുഴുവന്‍ ആഘോഷിക്കുകയാണ് .

മൊറോക്കന്‍ ടീമിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മൊറോക്കാന്‍ ഭരണാധികാരിയുമായി ടെലിഫോണില്‍ സംസാരിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അറബ്  ആഫ്രിക്കന്‍ ജനതയ്ക്ക് ഒന്നടങ്കം അഭിമാനം നല്‍കുന്ന വിജയത്തില്‍ അമീര്‍ സന്തോഷം പ്രകടിപ്പിക്കുകയും വരാനിരിക്കുന്ന മത്സരങ്ങളില്‍ വിജയം ആശംസിക്കുകയും ചെയ്തു.
ഖത്തറില്‍ അട്ടിമറി വിജയം നേടിയ മൊറോക്കോ ബുധനാഴ്ച രാത്രി പത്ത് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി ഖത്തര്‍ ലോകകപ്പിന്റെ സെമിഫൈനലില്‍ മാറ്റുരക്കും.

 

Latest News