ജിദ്ദ- സമുദ്രലോകത്തെ മായക്കാഴ്ചകളൊരുക്കുന്ന അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ജദ്ദിയില്‍ ഡിസംബര്‍ 15 ന് തിയേറ്ററിലെത്തുന്നു. വവിധ തിയേറ്ററുകളില്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാഹസിക, ആക് ഷന്‍ ചിത്രമായ അവതാര്‍ വന്‍ സ്വീകാര്യത നേടുമെന്നാണ് കരുതുന്നത്.
ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ച 'അവതാറി'ന് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. പ്രധാന കഥാപാത്രങ്ങളായ ജേക്ക് സുള്ളിയുടേയും നെയ്ത്രിയുടേയും കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' പന്‍ഡോറയിലെ അത്ഭുതകാഴ്ചകള്‍ക്കൊപ്പം സമുദ്രത്തിനടിയിലെ വിസ്മയലോകത്തിലേക്കുള്ള വാതിലും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കും.
1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ത്രീഡി ചിത്രമാണിത്. 20വേ സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാം വര്‍തിങ്ടണ്‍, സോയ് സല്‍ദാന, സിഗോണി വീവര്‍, സ്റ്റീഫന്‍ ലാങ്, കേറ്റ് വിന്‍സ്ലറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.
2009 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 2,789 ദശലക്ഷം ഡോളറാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. 13 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ അവതാര്‍ ത്രീഡിയില്‍ റീറിലീസ് ചെയ്തിരുന്നു. അവതാര്‍ സിനിമ കോടികള്‍ കൊയ്യും;
ഇന്ത്യയില്‍ ആദ്യ വാരാന്ത്യത്തില്‍ പ്രതീക്ഷ 16 കോടി
അവതാര്‍ റെക്കോര്‍ഡ് പണം കൊയ്യുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ വാരാന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ 16 കോടിയിലധികം വരുമാനം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവതാറിനായി ആദ്യദിവസത്തേക്ക് ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഇന്ത്യയില്‍നിന്ന് ഏഴു കോടി രൂപ നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം 16നാണ് ഇന്ത്യയില്‍ റിലീസ്.