ജിദ്ദ-പ്രവാസികളുടെ നിക്ഷേപിക്കാനുള്ള താല്‍പര്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ പുതിയതല്ല. മണലാരണ്യത്തില്‍നിന്ന് നേടുന്ന സമ്പാദ്യം തുഛമാണെങ്കിലും അത് നാട്ടില്‍ വിശ്വസനീയമായ നിലയില്‍ മുതല്‍മടുക്കാനോ ഭാവിയില്‍ അതുകൊണ്ട് ജീവിക്കാനോ ഉള്ള സാധ്യതകള്‍ ഇപ്പോഴും വിരളമാണ്. ഈ സാഹചര്യമാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതും പ്രവാസികളെ കബളിപ്പിക്കുന്നതും.
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് പ്രതിമാസ ലാഭവിഹിതം നേടാമെന്ന് വിശ്വസിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് വാട്‌സ്ആപ്പില്‍ എത്തുന്നത്. പ്രവാസികള്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് നമ്പറുകള്‍ ചോര്‍ത്തിയും മറ്റു വിധത്തിൽ നമ്പറുകൾ സംഘടിപ്പിച്ചുമാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്നത്.
ഓഹരിയില്‍ വിപണിയില്‍ നിക്ഷേപിക്കുന്ന കാര്യങ്ങളെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും 50,000 രൂപ നല്‍കിയാല്‍ പ്രതിമാസം എട്ട് ശതമാനം വരെ പ്രതിമാസ ലാഭവിഹിതം നല്‍കുമെന്നുമാണ് വാഗ്ദാനം. ഉറപ്പുള്ള നിക്ഷേപം ആഗ്രഹിക്കുന്നുവെങ്കില്‍ ഷെയര്‍ ട്രേഡിംഗില്‍ നിക്ഷേപിക്കൂ, ലാഭം മാസംതോറും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നു എന്നതാണ് ആളുകളെ ആകര്‍ഷിക്കാന്‍ കമ്പനി നല്‍കുന്ന വാഗ്ദാനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ കൂടുതലും പ്രവാസികളാണെന്നും എന്‍.ആര്‍.ഒ അക്കൗണ്ടിലേക്കാണ് ലാഭം നല്‍കുകയെന്നും സന്ദേശത്തില്‍ പറയുന്നു.
ഓഹരി വിപണി ലാഭസാധ്യതകളുള്ള നിക്ഷേപ മേഖലയാണെന്നതുപോലെ വലിയ നഷ്ട സാധ്യത കൂടിയുള്ളതാണ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടെന്നിരിക്കെ, ഇത്തരത്തില്‍ പണം മറ്റുള്ളവരെ ഏല്‍പിക്കുന്നത് ഒരിക്കലും ലാഭക്കച്ചടവമായിരിക്കില്ല. കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് താനും. പ്രവാസികളുടെ പണം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വലിയ നഷ്ടത്തിലായ സംഭവങ്ങളും മുന്നിലുണ്ട്.
സര്‍ട്ടിഫിക്കറ്റുകളും ചെക്കുകളുമടക്കം എന്തൊക്കെ ഉറപ്പുകള്‍ നല്‍കിയാലും ഇത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം.