ബെംഗളൂരു- കൂട്ടുകാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ടെക്കി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. ബെംഗളൂരു തനിസാന്ദ്രയിലാണ് സംഭവം. സാമ്പിഗേഹള്ളി സ്വദേശിനിയായ 34 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ് തന്നെ സുഹൃത്തുക്കളോടൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും സെക്സ് വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. ഭാര്യയും ഐടി രംഗത്താണ് ജോലി ചെയ്യുന്നത്. പരാതിയെ തുടര്‍ന്ന് 36 കാരനായ ഭര്‍ത്താവ് അറസ്റ്റിലായി.
മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുവിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നു. വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. 2011 ഏപ്രിലിലാണ് ഇവര്‍ വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി യുവതിയുടെ സഹോദരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും എഫ്ഐആറില്‍ പറയുന്നു.
മദ്യലഹരിയില്‍ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു. സാഹചര്യം വഷളായതോടെ വിവാഹമോചനം നേടാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും വീട്ടിനുള്ളിലെ പൂച്ചട്ടിയില്‍ രണ്ട് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.