Sorry, you need to enable JavaScript to visit this website.

റിയാദ് സീസൺ: വയോജനങ്ങൾക്ക് സൗജന്യ പ്രവേശന കാർഡ്

റിയാദ്- റിയാദ് സീസൺ പരിപാടികളിൽ വയോജനങ്ങൾക്ക് സൗജന്യ പ്രവേശനം നൽകാൻ പ്രത്യേക കാർഡ് പുറത്തിറക്കി. റിയാദ് സീസൺ പരിപാടികൾ നടക്കുന്ന എട്ടിടങ്ങളിൽ ഈ കാർഡുള്ളവർക്ക് സൗജന്യ പ്രവേശനം ലഭിക്കും. 60 ൽ കൂടുതൽ പ്രായമുള്ളവർക്കാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയും സഹകരിച്ച് സൗജന്യ പ്രവേശന കാർഡുകൾ നൽകുന്നത്.
വയോജന അവകാശ, പരിചരണ നിയമം നടപ്പാക്കാനും സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കാൻ വിവിധ വകുപ്പുകളെയും വ്യക്തികളെയും ശാക്തീകരിക്കാനുമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ താൽപര്യത്തിന്റെയും വിവിധ വകുപ്പുകൾ തമ്മിലെ സഹകരണത്തിന്റെയും ഭാഗമായാണ് വയോജനങ്ങൾക്ക് സൗജന്യ പ്രവേശന കാർഡുകൾ അനുവദിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. റിയാദ് സീസൺ ഇതുവരെ 60 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്.
 

Tags

Latest News