ദോഹ - ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് നായകന്‍ ഹ്യൂഗൊ ലോറീസ് ചരിത്രം സൃഷ്ടിക്കും. 143ാം മത്സരമാണ് ഗോള്‍കീപ്പര്‍ കളിക്കുക. ഫ്രാന്‍സിനു വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച ലീലിയന്‍ തുറാമിന്റെ റെക്കോര്‍ഡ് തകര്‍ക്കും. 2010 ല്‍ സൗഹൃദയ മത്സരത്തിലാണ് ലോറീസ് ആദ്യം ക്യാപ്റ്റന്റെ ആം ബാന്റണിഞ്ഞത്. ലോറീസും ഇംഗ്ലണ്ട് നായകന്‍ ഹാരി കയ്‌നും ഒരേ ക്ലബ്ബിലാണ് 2013 മുതല്‍ കളിക്കുന്നത്, ഇംഗ്ലണ്ടില്‍ ടോട്ടനത്തില്‍.
മുപ്പത്താറുകാരന്‍ പഴയ ഫോമിലല്ല. ഈ ലോകകപ്പില്‍ തനിക്കു നേരെ വന്ന ഷോട്ടുകളില്‍ 40 ശതമാനം മാത്രമേ രക്ഷിച്ചിട്ടുള്ളൂ.