കൊച്ചി - കുതിച്ചെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടിത്തെറിപ്പിച്ച ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിലേക്ക് മറിഞ്ഞു വീണ ബൈക്ക് യാത്രികൻ ആലുവ പാറയ്ക്കൽ വീട്ടിൽ റിഷിൻ പീറ്ററാണ് ബസിനടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് അങ്കമാലി സിഗ്‌നൽ ജംഗ്ഷനിൽ വച്ചാണ് അപകടടം.
യാത്രികൻ പഴയ മാർക്കറ്റ് റോഡിൽനിന്നും ദേശീയപാതയിലേക്ക് കയറിയതായിരുന്നു. അപ്പോഴാണ് അങ്കമാലിയിൽ നിന്നും കാലടി എം.സി റോഡിലേക്ക് തിരിയുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ താഴേക്ക് വീണെങ്കിലും ബസിനടിയിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട
വർക്കെല്ലാം നടുക്കുന്ന കാഴ്ചയായിരുന്നുവെങ്കിലും ജീവാപായം ഉണ്ടായില്ലെന്നതു മാത്രമാണ് ആശ്വാസം.