ദോഹ - അവസാന 20 മിനിറ്റില് വാന്‍ വെര്‍ഹോസ്റ്റിലൂടെ നെതര്‍ലാന്റ്‌സ് രണ്ടു ഗോള്‍ മടക്കിയതോടെ അര്‍ജന്റീന-നെതര്‍ലാന്റ്‌സ് ക്വാര്‍ട്ടര്‍ എക്‌സ്ട്രാ ടൈമിലേക്ക്.
ഡച്ചിന്റെ ഗോളിലേക്കുള്ള ആദ്യ ഷോട്ടിലാണ് വെര്‍ഹോസ്റ്റ് ഗോളടിച്ചത്. മെസ്സിയുടെ പ്രതിഭാസ്പര്‍ശമുള്ള പാസില്‍ നിന്ന് നെഹൂല്‍ മൊളീന നേടിയ ഗോളില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ലീഡ നേടിയിരുന്നു. മുപ്പത്തഞ്ചാം മിനിറ്റിലാണ് അര്‍ജന്റീന ഗോളടിച്ചത്. മോളിനയുടെ ആദ്യ രാജ്യാന്തര ഗോളാണ് ഇത്. അതുവരെ പഴുതടച്ച് നില്‍ക്കുകയായിരുന്ന നെതര്‍ലാന്റ്‌സ് പ്രതിരോധം മനോഹരമായി ബോക്‌സിനു മുന്നിലേക്ക് കുതിച്ച് മെസ്സി തുറന്നെടുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മാര്‍ക്കസ് അകൂനയെ ഡെംസല്‍ ഡെംഫ്രീസ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. മെസ്സി ഗ്രൂപ്പ് ഘട്ടത്തില്‍ പെനാല്‍ട്ടി പാഴാക്കിയിരുന്നു.