VIDEO വിവാഹ നിശ്ചയദിവസം നൂറോളം പേരെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി

അദിബത്‌ല-തെലങ്കാനയില്‍ വിവാഹനിശ്ചയത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വീട്ടില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. നൂറോളം യുവാക്കളാണ് തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മകള്‍ വൈശാലിയെ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
അദിബത്‌ലയിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ചയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. വടിയും ഇരുമ്പ് ദണ്ഡുമായി എത്തിയ സംഘം  യുവതിയുടെ ബന്ധുക്കളെ മര്‍ദിക്കുന്നതും വീട് തകര്‍ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഗുരുതരമായ സംഭവമാണെന്നും വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാമെന്നും പോലീസ് അറിയിച്ചു.

 

Latest News