Sorry, you need to enable JavaScript to visit this website.

രണ്ടാമതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി

ലഖ്‌നൗ- രണ്ടാമതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശി മുഹമ്മദ് അന്‍വറാണ്(34) ഭാര്യ റുക്‌സാറിനെ(30) കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞത്. 2013 ലാണ് ഇരുവരും വിവാഹിതരായത്.
തിങ്കളാഴ്ച രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രതി അല്പസമയത്തിന് ശേഷം വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് രോക്ഷകുലനായ പ്രതി കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയായിരുന്നു.

 

Latest News