ന്യൂദല്‍ഹി- വൈറ്റമിന്‍ ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിന്‍ ഡി ലഭിക്കുന്നത്. അസ്ഥികള്‍, പല്ലുകള്‍, പേശികള്‍ എന്നിവയെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കാല്‍സ്യം, ഫോസ്‌ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് വൈറ്റമിന്‍ ഡിയാണ്. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുക എന്നതാണ് വൈറ്റമിന്‍ ഡിയുടെ പ്രധാന ധര്‍മ്മം. വൈറ്റമിന്‍ ഡി കുറവാണെങ്കില്‍ കാല്‍സ്യം ശരീരത്തില്‍ എത്തിയാലും അത് ഉപയോഗപ്പെടാതെ പോകാം.