ലോകകപ്പ് വിജയികളെ പ്രവചിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനവുമായി സൗദി

റിയാദ് - ലോകകപ്പ് വിജയികളെ പ്രവചിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനം നല്‍കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ലോകകപ്പ് വിജയികളെ പ്രവചിച്ച് തന്റെ ട്വീറ്റ് റീട്വീറ്റും ലൈക്കും ഫോളോയും ചെയ്യുക. ഒരു ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുമെന്ന്, വിജയസാധ്യതയുള്ള ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, മൊറോക്കൊ എന്നീ നാലു ടീമുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ തുര്‍ക്കി ആലുശൈഖ് പറഞ്ഞു. നിങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടീമിന്റെ പേര് ഓപ്ഷനുകളില്‍ ഇല്ലെങ്കില്‍ പേര് പ്രത്യേകം രേഖപ്പെടുത്തണമെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്താൽ ലിങ്കിലേക്ക് പോകാം

 

Latest News